Covid19
തമിഴ്താരം ചിരഞ്ജീവിക്ക് കൊവിഡ് സ്ഥിരീകരിച്ചു
 
		
      																					
              
              
            ന്യൂഡല്‍ഹി | തമിഴ് സൂപ്പര്‍ താരം ചിരഞ്ജീവിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തെലുങ്ക് ചിത്രം ആചാര്യയുടെ ഷൂട്ടിങ് പുനരാരംഭിക്കുന്നതിന്റെ ഭാഗമായി കോവിഡ് പരിശോധന നടത്തിയപ്പോഴാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
തനിക്ക് രോഗലക്ഷണങ്ങള്‍ ഇല്ലെന്നും നിലവില്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തിലാണെന്നും ചിരഞ്ജീവി പറഞ്ഞു. കഴിഞ്ഞദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകുകയും പരിശോധനക്ക് വിധേയമാകുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, ഐശ്വര്യ റായ്, ജനീലിയ ഡിസൂസ, മലൈക്ക അറോറ, അര്‍ജുന്‍ കപൂര്‍, തമന്ന, പൃഥിരാജ് തുടങ്ങി സിനിമ മേഖലയിലെ നിരവധി പേര്‍ക്ക് ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചിരുന്നു.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

