Connect with us

National

ബിഹാറിന്റെ ജനവിധി നാളെയറിയാം; കൂറുമാറ്റം തടയാന്‍ ശ്രമം തുടങ്ങി കോണ്‍ഗ്രസ്

Published

|

Last Updated

പാറ്റ്‌ന |  എക്സിറ്റ് പോളുകള്‍ മഹാസഖ്യത്തിന് മുന്നേറ്റം പ്രവചിച്ച ബിഹാറില്‍ വോട്ടെണ്ണല്‍ നാളെ. ഇക്കുറി ബി ജെ പിയും പരിവാര്‍ സംഘടനകളും സൃഷ്ടിച്ച അജന്‍ഡക്ക് പുറത്ത് ബിഹാര്‍ ചര്‍ച്ച ചെയ്‌തെന്നും ഇതിന്റെ ഫലം തിരഞ്ഞെടുപ്പില്‍ വരുമെന്നുമുള്ള ആത്മവിശ്വാസമാണ് ആര്‍ ജെ ഡിക്കും സഖ്യകക്ഷികള്‍ക്കുമള്ളത്. എന്നാല്‍ വ്യക്തമായ ഭൂരിഭക്ഷമില്ലാത്ത അവസ്ഥയാണ് വരുന്നതെങ്കില്‍ കൂറുമാറ്റത്തിനും ചാക്കിച്ചുപിടിത്തത്തിനുമുള്ള സാധ്യത ഏറെയാണ്. ഇത് തിരച്ചറിഞ്ഞ കോണ്‍ഗ്രസ് നേരത്തെ കളത്തിലിറങ്ങി. കൂറുമാറ്റം തടയുന്നതിന് വേണ്ടി കാര്യങ്ങള്‍ ചെയ്യുന്നതിനായി രണ്ട് മുതിര്‍ന്ന ദേശീയ നേതാക്കളെ കോണ്‍ഗ്രസ് ബിഹാറിലേക്ക് അയച്ചു. എ ഐ സി സി ജനറല്‍ സെക്രട്ടറിമാരായ അവിനാശ് പാണ്ഡെ, രണ്‍ദീപ് സിംഗ് ുര്‍ജേവാല എന്നിവരെയാണ് സോണിയ ഗാന്ധി ബിഹാറിലേക്കയച്ചത്.

സ്വാധീനിക്കാന്‍ ശ്രമം നടന്നാല്‍ ഏത് രീതിയില്‍ അതിനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയമുറപ്പിച്ചാല്‍ ആഘോഷപരിപാടികളില്‍ പങ്കെടുക്കാതെ നേരെ പട്നയില്‍ എത്തണമെന്നാണ് സ്ഥാനാര്‍ഥികള്‍ക്കുള്ള നിര്‍ദേശം. ജയിക്കുന്ന എല്ലാവരേയും പട്നയിലെ ഹോട്ടലില്‍ താമസിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം.

കര്‍ണാടകയിലും മധ്യപ്രദേശിലും ഗോവയിലും മണിപ്പൂരിലും കോണ്‍ഗ്രസ് എം എല്‍ എമാരെ കൂട്ടി ഭരണം അട്ടിമറിച്ച ബി ജെ പി സമാന തന്ത്രം ബീഹാറിലും പയറ്റിയേക്കുമെന്നും ഇത് പ്രതിരോധിക്കാനാണ് നേതൃത്വം ശ്രമിക്കുന്നതും പാര്‍ട്ടി വക്താക്കള്‍ പ്രതികരിച്ചു.

 

 

Latest