Connect with us

Covid19

ലോകത്തെ കൊവിഡ് മരണങ്ങള്‍ 13 ലക്ഷത്തോട് അടുക്കുന്നു

Published

|

Last Updated

വാഷിംഗ്ടണ്‍ |  ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച കൊവിഡ് 19 ലോകത്ത് സംഹാര താണ്ഡവം തുടരുന്നു. വൈറസിന്റെ പിടിയില്‍പ്പെട്ട് ഇതിനകം ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 13 ലക്ഷത്തിലേക്ക് അടുക്കുകയാണ്. കൃത്മായി പറഞ്ഞാല്‍ 1,261,971 പേര്‍ മരണത്തിന് കീഴടങ്ങി. വൈറസ് മൂലം 50,728,889 പേരാണ് രോഗബാധിതരായത്. ഇതില്‍ 35,792,588 പേര്‍ രോഗമുക്തി കൈവരിച്ചു. നിലവില്‍ 13,674,330 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 92,573 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആഗോള കണക്കുകള്‍ പറയുന്നു. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, ഫ്രാന്‍സ്, സ്‌പെയിന്‍, അര്‍ജന്റീന, ബ്രിട്ടന്‍, കോളംബിയ, മെക്‌സിക്കോ എന്നീ രാജ്യങ്ങളാണ് കൊവിഡ് ബാധയില്‍ ആദ്യ പത്തിലുള്ളത്.

 

 

Latest