Kerala
ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യു കെ ജി വിദ്യാര്‍ഥി മരിച്ചു
അശ്വിന്തിന്റെ അച്ഛന്‍ വിനോദാണ് ഓട്ടോറിക്ഷ ഓടിച്ചത്.
അടൂര്‍| ടിപ്പര്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് വയസുകാരന്‍ മരിച്ചു. അശ്വിന്ത് വിനോദാണ് മരിച്ചത്. ഏനാത്ത് ഏഴംകുളം മിനി ഹൈവേയില്‍ തട്ടാരുപടി ജംഗഷനു സമീപത്താണ് അപകടമുണ്ടായത്. ഏനാത്ത് ഭാഗത്ത് നിന്ന് വന്ന ഓട്ടോറിക്ഷയും ഏഴംകുളം ഭാഗത്തു നിന്നു വന്ന ലോറിയും തമ്മിലാണ് ഇടിച്ചത്. അശ്വിന്തിന്റെ അച്ഛന്‍ വിനോദാണ് ഓട്ടോറിക്ഷ ഓടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ ഇരുവരും ഓട്ടോയില്‍ നിന്ന് പുറത്തേക്ക് തെറിച്ചു വീണു. ലോറിക്ക് അടിയിലേക്ക് വീണ അശ്വിന്ത് ടയറിനിടയിലായി. ആശുപത്രിയിലെത്തും മുന്‍പ് തന്നെ അശ്വിന്ത് മരിച്ചു. സാരമായി പരുക്കേറ്റ വിനോദിനെ അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയല ഗവ എല്‍ പി ആന്‍ഡ് പ്രീപ്രൈമറി സ്‌കൂളില്‍ യുകെജി വിദ്യാര്‍ഥിയാണ് അശ്വിന്ത്.
Content Highlights:
A five-year-old UKG student, Ashwinth Vinod, died in a collision between a tipper lorry and an auto-rickshaw near Enathu on the Ezhamkulam mini highway. His father Vinod was injured and admitted to a private hospital in Adoor. Ashwinth succumbed to injuries before reaching the hospital.




