Kerala
വാല്‍പ്പാറയില്‍ പുലിയുടെ ആക്രമണം; അഞ്ച് വയസുകാരന് ഗുരുതര പരുക്ക്
നിരന്തരമായി പുലിശല്യമുള്ള പ്രദേശമാണിതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
തൃശൂര്‍| വാല്‍പ്പാറയില്‍ പുലിയുടെ ആക്രമണത്തില്‍ അഞ്ച് വയസുകാരന് ഗുരുതര പരുക്ക്. ഗുരുസ്വാമി-നാഗജ്യോതി ദമ്പതികളുടെ മകനാണ് പരുക്കേറ്റത്. തേയിലത്തോട്ടത്തില്‍ നിന്ന് അപ്രതീക്ഷിതമായി ഓടിയെത്തിയ പുലി വീടിന്റെ വാതില്‍പ്പടിയില്‍ കളിക്കുന്ന കുട്ടിയെ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തില്‍ കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി.
നിരന്തരമായി പുലിശല്യമുള്ള പ്രദേശമാണിതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. എന്നാല്‍ പ്രദേശത്ത് വേണ്ടത്ര പ്രതിരോധ സംവിധാനങ്ങളോ വനംവകുപ്പിന്റെ കൃത്യമായ ഇടപെടലോ ഇല്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.
Content Highlights:
A five-year-old boy was critically injured after a leopard attacked him while playing near his house in a Valparai tea estate. The injured child was moved to a Coimbatore hospital for advanced treatment. Local residents alleged severe negligence from forest officials despite recurring attacks.




