Connect with us

National

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കൊലവിളി പ്രസംഗവുമായി ബംഗാളിലെ ബി ജെ പി അധ്യക്ഷന്‍

Published

|

Last Updated

കൊല്‍ക്കത്ത |  നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ പിന്തുണക്കുന്നവരെ ഭീഷണിപ്പെടുത്തി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്. ആറ് മാസത്തിനുള്ളില്‍ മാറാന്‍ തയ്യാറായില്ലെങ്കില്‍ മമതയെ പിന്തുണക്കുന്നവരുടെ കയ്യും കാലും തല്ലിയൊടിക്കുമെന്നും വേണ്ടിവന്നാല്‍ കൊന്നുകളയുമെന്നുമാണ് ദിലീപ് ഘോഷിന്റെ ഭീഷണി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബംഗാള്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയതിന് പിന്നാലെയാണ് ബി ജെ പി നേതാവിന്റെ പ്രകോപന പ്രസംഗം എന്നത് ശ്രദ്ധേയമാണ്.

ഹാല്‍ഡിയയില്‍ നടന്ന ബി ജെ പി റാലിയിലാണ് ദിലീപ് ഘോഷ് തൃണമൂല്‍ അംഗങ്ങളെ ഭീഷണിപ്പെടുത്തി പ്രസംഗിച്ചത്. ബംഗാളില്‍ പ്രശ്‌നം സൃഷ്ടിക്കുന്ന ദീദിയുടെ സഹോദരന്മാര്‍ അടുത്ത ആറുമാസത്തിനുള്ളില്‍ അവരുടെ ശീലങ്ങളില്‍ മാറ്റം വരുത്തണം. ഇല്ലെങ്കില്‍ നിങ്ങളുടെ കൈകളും കാലും വാരിയെല്ലുകളും തലയും ഒടിക്കും. നിങ്ങള്‍ ആശുപത്രിയിലേക്ക് ഒരു യാത്ര പോകേണ്ടിവരും. കൂടുതല്‍ നിങ്ങള്‍ ചെയ്താല്‍, ശ്മശാനത്തില്‍ പോകേണ്ടിവരുമെന്നും ദിലീപ് ഘോഷ് പറഞ്ഞു.

 

 

---- facebook comment plugin here -----

Latest