Connect with us

Kozhikode

സിദ്ദീഖ് ഹാജി: നഷ്ടമായത് അതുല്യമായ നേതൃസൗഭാഗ്യം- എസ് വൈ എസ്

Published

|

Last Updated

കോഴിക്കോട് | എം എൻ സിദ്ദീഖ് ഹാജിയുടെ വിയോഗത്തോടെ സംഘടനക്ക് നഷ്ടമായത് എല്ലാ സമയത്തും കൂടെ നിന്ന അതുല്യമായ നേതൃസൗഭാഗ്യത്തെയാണെന്ന് എസ് വൈ എസ് സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. സംഘടനയുടെ മുന്നേറ്റങ്ങളിലും പ്രതിസന്ധികളിലും സിദ്ദീഖ് ഹാജി കൂടെയുണ്ടായിരുന്നു. പാണ്ഡിത്യത്തിൻ്റെ മേൽവിലാസമോ പ്രഭാഷണവൈഭവമോ ഇല്ലാതിരുന്നിട്ടും ജനഹൃദയങ്ങളിൽ അദ്ദേഹത്തിന് സ്ഥാനം പിടിക്കാനായത് സംഘടന മുന്നോട്ടുവെക്കുന്ന പദ്ധതികളെയും പ്രവർത്തനങ്ങളെയും ആത്മാർത്ഥമായി പിന്തുണച്ചു എന്നതുകൊണ്ടാണ്.

എല്ലാ കാലത്തും എസ് വൈ എസിൻ്റെ നേതാക്കൾക്കളോടും പ്രവർത്തകരോടും അദ്ദേഹം പ്രകടിപ്പിച്ച വാത്സല്യം ഹൃദയഹാരിയായിരുന്നു. സാമ്പത്തിക സഹായങ്ങൾ ആവശ്യമുണ്ടായപ്പോഴെല്ലാം സിദ്ദീഖ് ഹാജി കൈമറന്ന് സഹായിച്ചു. വിനയവും സൗമ്യതയും മുഖമുദ്രയാക്കിയ അദ്ദേഹം എല്ലാവർക്കും മാതൃകയാണെന്നും സംഘടന കൂട്ടിച്ചേർത്തു. അദ്ദേഹത്തിന് വേണ്ടി മയ്യിത്ത് നിസ്കരിക്കാനും പ്രാർത്ഥനാ സംഗമങ്ങൾ സംഘടിപ്പിക്കാനും സംഘടന ആഹ്വാനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ, മജീദ് കക്കാട്, സുലൈമാൻ സഖാഫി മാളിയേക്കൽ, ഡോ. മുഹമ്മദ് കുഞ്ഞു സഖാഫി കൊല്ലം, മുഹമ്മദ് പറവൂർ തുടങ്ങിയവർ സംബന്ധിച്ചു.