Connect with us

Fact Check

FACTCHECK: അര്‍ണബ് ഗോസ്വാമിയെ മുംബൈ പോലീസ് മര്‍ദിച്ചുവോ?

Published

|

Last Updated

മുംബൈ | ആത്മഹത്യാപ്രേരണ കേസില്‍ അറസ്റ്റിലായ റിപബ്ലിക് ടി വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ മുംബൈ പോലീസ് ക്രൂരമായി മര്‍ദിച്ചുവെന്ന് പ്രചാരണം. ബെല്‍റ്റ് കൊണ്ട് അടിയേറ്റ ഒരാളുടെ ചിത്രം വെച്ചാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നത്. ബി ജെ പി വക്താവ് ഗൗരവ് ഗോയല്‍ അടക്കം ഈ പ്രചാരണം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇതിന്റെ സത്യാവസ്ഥയറിയാം.

അവകാശവാദം: അര്‍ണബ് ഗോസ്വാമിയെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യമാണിത്. മുംബൈ പോലീസാണ് മര്‍ദിക്കുന്നത്. മഹാരാഷ്ട്ര സര്‍ക്കാറിന്റെ ദുര്‍വിധിയാണിത്. ഏറെ അസ്വസ്ഥമാക്കുന്ന ദൃശ്യങ്ങളാണ് കാണാനാകുന്നത്.

യാഥാര്‍ഥ്യം: അവകാശവാദത്തോടൊപ്പം പ്രചരിക്കുന്ന ചിത്രങ്ങള്‍ മുംബൈയില്‍ നിന്നുള്ളതല്ല. മറിച്ച് ഉത്തര്‍ പ്രദേശില്‍ നിന്നുള്ള പഴയ ചിത്രങ്ങളാണ്. യു പിയിലെ ദ്യോരിയ ജില്ലയിലെ പോലീസ് സ്‌റ്റേഷനകത്ത് വെച്ച് ഒരാളെ പോലീസുകാര്‍ ക്രൂരമായി മര്‍ദിക്കുന്നതാണിത്. ഇതുസംബന്ധിച്ച് ഈ വര്‍ഷം ജനുവരി പത്തിന് ന്യൂസ് 18 വാര്‍ത്ത ചെയ്തിട്ടുണ്ട്. പ്രസ്തുത വാര്‍ത്തയിലുള്ളത് പ്രചരിക്കുന്ന ചിത്രങ്ങളാണ്.

ഫോണ്‍ മോഷ്ടിച്ചയാളെ യു പി പോലീസ് ക്രൂരമായി മര്‍ദിച്ചു എന്നായിരുന്നു വാര്‍ത്ത. മാത്രമല്ല, അര്‍ണബിനെ പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന വീഡിയോയിലൊന്നും മര്‍ദിക്കുന്ന ദൃശ്യങ്ങളില്ല.