കൊവിഡിന്റെ ലക്ഷണമായി ഉന്മാദവും

Posted on: November 8, 2020 7:57 pm | Last updated: November 8, 2020 at 7:57 pm

ശ്വാസകോശത്തെയാണ് കൊറോണവൈറസ് ബാധിക്കുകയെങ്കിലും മറ്റ് പ്രധാന അവയവങ്ങളെയും വെറുതെവിടില്ലെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഗുരുതരമായി ബാധിക്കാവുന്ന ഒരു അവയവമാണ് മസ്തിഷ്‌കം. കൊവിഡ് ബാധിച്ചവര്‍ ഓര്‍മക്കുറവ്, മസ്തിഷ്‌കം എരിച്ചില്‍, ആശയക്കുഴപ്പം, ഉത്കണ്ഠ, ആഴ്ചകളോളം കൃത്യമായ ചിന്ത നഷ്ടപ്പെടുക തുടങ്ങിയവ പരാതിപ്പെടാറുണ്ട്.

മസ്തിഷ്‌കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വൈറസ്ബാധയുടെ ആദ്യ ദിവസങ്ങളില്‍ തന്നെ ദൃശ്യമാകുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. നാഡീവ്യൂഹത്തെ കൊവിഡ് ബാധിക്കുന്നതും തെളിഞ്ഞിട്ടുണ്ട്. ഇതിനാല്‍ പിച്ചുംപേയും പറയുന്ന അവസ്ഥയും ഉന്മാദവുമെല്ലാം കൊവിഡ് രോഗികളിലുണ്ടാകുന്നു.

മസ്തിഷ്‌ക ക്ഷയത്തിന്റെ ആദ്യ ലക്ഷണങ്ങളായി ആശയക്കുഴപ്പവും മാനസികമായി അടഞ്ഞ അവസ്ഥയും നാഡീവ്യൂഹ സങ്കീര്‍ണതകളുമെല്ലാം മാറുന്നു. ഓക്‌സിജന്റെ അളവില്‍ പെട്ടെന്ന് വരുന്ന കുറവാണ് മസ്തിഷ്‌ക പുകച്ചിലിനും മറ്റ് നാഡീസംബന്ധമായ പ്രശ്‌നത്തിനും കാരണമാകുന്നത്. ഇത്തരക്കാരില്‍ പെട്ടെന്ന് സന്തോഷമുണ്ടാകുക, പെട്ടെന്ന് ദുഃഖമുണ്ടാകുക തുടങ്ങിയ അവസ്ഥകളുമുണ്ടാകും.

ALSO READ  ദക്ഷിണാഫ്രിക്കയിൽ നിന്ന് വന്ന ഒരാൾക്കടക്കം സംസ്ഥാനത്ത് ഇന്ന് 1,989 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.9