തായ്‌പേയ് | തായ്‌വാനില്‍ കുട്ടികളേക്കാള്‍ വളര്‍ത്തുമൃഗങ്ങള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക. ജനങ്ങള്‍ കൂടുതലായി വളര്‍ത്തുമൃഗങ്ങളെയാണ് ഇഷ്ടപ്പെടുന്നത്. നായകളെ സ്‌ട്രോളറുകളിലിരുത്തി ജനങ്ങള്‍ മെട്രോയിലും മറ്റും യാത്ര ചെയ്യുന്നത് തായ്‌വാനിലെ പതിവാണ്.
ഔദ്യോഗിക കണക്കനുസരിച്ച് ഈ വര്‍ഷം രണ്ടാം പകുതിയില്‍ 30 ലക്ഷം വളര്‍ത്തുമൃഗങ്ങളാണ് രാജ്യത്തുള്ളത്. 14നും അതിന് താഴെയും പ്രായമുള്ള കുട്ടികളുടെ എണ്ണത്തേക്കാള്‍ വളരെ കൂടുതലാണിത്. 2016നെ അപേക്ഷിച്ച് 2019ല്‍ ജനന നിരക്ക് ആറ് ശതമാനം കുറഞ്ഞിട്ടുമുണ്ട്.
വിവേഹതര ബന്ധത്തിലൂടെയുള്ള കുട്ടിയുണ്ടായാലുള്ള സമ്മര്‍ദം, കുറഞ്ഞ പ്രസവാവധി, കുറഞ്ഞ വേതനം തുടങ്ങിയവയൊക്കെയാണ് ജനന നിരക്ക് കുറയുന്നതിന് പ്രധാന കാരണം. തായ്‌വാനില്‍ മാത്രമല്ല, ജപ്പാനിലും അമേരിക്കയിലുമെല്ലാം കുഞ്ഞുങ്ങളേക്കാല്‍ കൂടുതല്‍ വളര്‍ത്തുമൃഗങ്ങളാണ്.