Connect with us

Techno

പഴയ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ സുരക്ഷിത വെബ്‌സൈറ്റുകള്‍ അപ്രാപ്യമാകും

Published

|

Last Updated

ന്യൂയോര്‍ക്ക് | നിങ്ങള്‍ പഴയ ആന്‍ഡ്രോയ്ഡ് ഫോണ്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ സുരക്ഷിത വെബ്‌സൈറ്റുകള്‍ വൈകാതെ ലഭിക്കില്ല. അടുത്ത വര്‍ഷം സെപ്തംബര്‍ ഒന്നോടെ പൂര്‍ണമായും ലഭിക്കാതെയാകും. ഇതിനായി പുതിയ ആന്‍ഡ്രോയ്ഡ് വേര്‍ഷനിലേക്ക് അപ്‌ഗ്രേഡ് ചെയ്താല്‍ മതി.

7.1.1 നൗഗാതിന് മുമ്പുള്ള വേര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ക്കാകും സെക്യുര്‍ വെബ്‌സൈറ്റുകള്‍ ലഭിക്കാതിരിക്കുക. 2021ല്‍ ഇത്തരം ഫോണുകളുടെ റൂട്ട് സര്‍ട്ടിഫിക്കറ്റിനെ വിശ്വസിക്കില്ലെന്ന് സര്‍ട്ടിഫിക്കറ്റ് അതോറിറ്റി ലെറ്റസ് എന്‍ക്രിപ്റ്റ് അറിയിച്ചു. അതോടെ നിരവധി സെക്യുര്‍ വെബ്‌സൈറ്റുകള്‍ ലഭിക്കാതെയാകും.

ഈ സര്‍ട്ടിഫിക്കറ്റിനായുള്ള ഡിഫോള്‍ട്ട് ക്രോസ്സ് സൈനിംഗ് തടയാനാണ് ലെറ്റസ് എന്‍ക്രിപ്റ്റ് ശ്രമിക്കുന്നത്. ജനുവരി 11 മുതല്‍ ഇതാരംഭിച്ച് സെപ്തംബര്‍ ഒന്നിന് പൂര്‍ത്തിയാക്കും. ഗൂഗ്ള്‍ പ്ലേയിലെ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളില്‍ 33.8 ശതമാനവും 7.1 നേക്കാള്‍ പഴയ വേര്‍ഷനാണ് ഉപയോഗിക്കുന്നത്.

Latest