Connect with us

First Gear

ജനുവരി മുതല്‍ രാജ്യത്തെ എല്ലാ കാറുകള്‍ക്കും ഫാസ്റ്റാഗ് നിര്‍ബന്ധം

Published

|

Last Updated

ന്യൂഡല്‍ഹി | അടുത്ത ജനുവരി ഒന്ന് മുതല്‍ രാജ്യത്തെ എല്ലാ കാറുകള്‍ക്കും ഫാസ്റ്റാഗ് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. പഴയ കാറുകള്‍ക്കും ഇത് ബാധകമാണ്. ഫാസ്റ്റാഗിലൂടെ ഡിജിറ്റല്‍ പെയ്‌മെന്റ് വര്‍ധിപ്പിക്കാനാണിതെന്ന് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ പറയുന്നു.

2017 ഡിസംബര്‍ ഒന്ന് മുതല്‍ നാലുചക്ര വാഹനങ്ങള്‍ രജിസ്‌ട്രേഷന്‍ ചെയ്യാന്‍ ഫാസ്റ്റാഗ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. വാഹന നിര്‍മാതാക്കളോ ഡീലര്‍മാരോ ആണ് ഇത് വിതരണം ചെയ്യുക. 1989ലെ സെന്‍ട്രല്‍ മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്താണ് ഫാസ്റ്റാഗ് നിര്‍ബന്ധമാക്കിയത്.

ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ ഫിറ്റ്‌നസ്സിനും നാഷനല്‍ പെര്‍മിറ്റ് വാഹനങ്ങള്‍ക്കും ഫാസ്റ്റാഗ് നേരത്തേ നിര്‍ബന്ധമാക്കിയിട്ടുണ്ട്. പുതിയ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ് ലഭിക്കുന്നതിന് അടുത്ത ഏപ്രില്‍ ഒന്ന് മുതല്‍ ഫാസ്റ്റാഗ് നിര്‍ബന്ധമാണ്. ടോള്‍ പ്ലാസകളില്‍ ഇലക്ട്രോണിക് മാര്‍ഗത്തിലൂടെ മാത്രം പണമടക്കല്‍ നടത്താനാണിത്.

---- facebook comment plugin here -----

Latest