Connect with us

Kerala

ഖമറുദ്ദീന്റെ രാജി: നിലപാട് വ്യക്തമാക്കേണ്ടത് ലീഗ്- എം എം ഹസന്‍

Published

|

Last Updated

കാസര്‍കോട് |  കോടകിളുടെ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മഞ്ചേശ്വരം എം എല്‍ എ എം സി ഖമറുദ്ദീന്റെ രാജി ആവശ്യത്തില്‍ ലീഗ് നേതൃത്വമാണ് തീരുമാനം എടുക്കേണ്ടതെന്ന് യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍. തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ഖമറുദ്ദീനെ സംരക്ഷിക്കുന്ന നിലപാട് യു ഡി എഫിനില്ല. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണ്. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് മുമ്പാണ് അറസ്റ്റുണ്ടായത്. എന്നാല്‍ നിയമ നടപടിയെ എതിര്‍ക്കില്ലെന്നും എം എം ഹസന്‍ പറഞ്ഞു.

 

Latest