മലപ്പുറം പോത്തുകല്ലില്‍ അമ്മയും മൂന്നു മക്കളും തൂങ്ങിമരിച്ച നിലയില്‍

Posted on: November 8, 2020 1:24 pm | Last updated: November 9, 2020 at 7:33 am

മലപ്പുറം | മലപ്പുറം ജില്ലയിലെ പോത്തുകല്ലില്‍ അമ്മയെയും മൂന്നു മക്കളെയും വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഞെട്ടിക്കുളം സ്വദേശികളായ രഹ്ന (35), മക്കളായ ആദിത്യന്‍ (12), അര്‍ജുന്‍ (10), അനന്തു (7) എന്നിവരുമാണ് മരിച്ചത്. ചുരിദാറിന്റെ ഷാളും തോര്‍ത്തുമാണ് ആത്മഹത്യക്ക് ഉപയോഗിച്ചു.

രഹ്നയെയും മക്കളെയും പുറത്തു കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പോയി നോക്കിയപ്പോഴാണ് ഇവരെ മരിച്ച നിലയില്‍ കണ്ടത്. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ പൊളിച്ച് അകത്തു കടന്ന ശേഷമാണ് മൃതദേഹങ്ങള്‍ പുറത്തെത്തിച്ചത്. മൃതേഹങ്ങള്‍ നിലമ്പൂരിലെ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനായി സൂക്ഷിച്ചിരിക്കുകയാണ്.