ബൈഡന്റെ വിജയ വാര്‍ത്തക്കിടെ സന്തോഷ കണ്ണീര്‍ പൊഴിച്ച് സി എന്‍ എന്‍ അവതാരകന്‍

Posted on: November 8, 2020 1:10 pm | Last updated: November 8, 2020 at 1:10 pm

ന്യൂയോര്‍ക്ക് | അമേരിക്കയുടെ പുതിയ പ്രസിഡന്റായി ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡന്‍ വിജയിച്ച വാര്‍ത്ത പങ്കുവെക്കുന്നതിനിടെ സന്തോഷത്താല്‍ കണ്ണീര്‍ പൊഴിച്ച് സി എന്‍ എന്‍ അവതാരകന്‍ വാന്‍ ജോണ്‍സ്. ഇതൊരു നല്ല ദിവസമാണ്. വ്യക്തിത്വമാണ് പ്രധാനം. നല്ല ഒരു വ്യക്തിയാവുകയാണ് പ്രധാനം എന്ന് മക്കളോട് പറയാമെന്ന് വിജയം വിശകലനം ചെയ്യുന്നതിനിടെ വാക്കുകള്‍ ഇടറിക്കൊണ്ട് അദ്ദേഹം പറഞ്ഞു.

ഒരുപാടാളുകള്‍ക്ക് ഇത് നല്ല കാര്യമാണ്. നിങ്ങള്‍ ഒരു മുസ്‌ലിമാണെങ്കില്‍ പ്രസിഡന്റിന് നിങ്ങളെ ഇവിടെ ആവശ്യമില്ല എന്ന് ഇനി ഭയക്കേണ്ടതില്ല. നിങ്ങളൊരു കുടിയേറ്റക്കാരനാണെങ്കില്‍ നിങ്ങളുടെ കുട്ടികള്‍ തട്ടിയെടുക്കപ്പെടുമ്പോള്‍ പ്രസിഡന്റ് സന്തോഷിക്കുന്നോ എന്ന് ഭയക്കേണ്ടതില്ല. സ്വപ്നം കാണുന്നവരെ ഒരു കാരണവുമില്ലാതെ തിരിച്ചയക്കുമോയെന്നും ഭയക്കേണ്ടതില്ലെന്ന് വാന്‍ ജോണ്‍സ് വിശദീകരിച്ചു.