Connect with us

Kerala

കൂടുതല്‍ പുതുമുഖങ്ങള്‍ വരണം: കെ പി സി സിക്ക് കത്തയച്ച് മാത്യൂ കുഴല്‍നാടന്‍

Published

|

Last Updated

തിരുവനന്തപുരം |  നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുമ്പോള്‍ കോണ്ടഗ്രസ് പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്ന ആവശ്യവുമായി കെ പി സി സി ജനറല്‍ സെക്രട്ടറി മാത്യൂ കുഴല്‍നാടന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം കെ പി സി സിക്ക് കത്തയച്ചു. പല മുതിര്‍ന്ന നേതാക്കളും വീണ്ടും മത്സരത്തിനായി ഒരുങ്ങുകയും മണ്ഡലങ്ങള്‍ കുത്തകയാക്കിവെക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കുഴല്‍നാടന്റെ വിമര്‍ശം.

മൂന്ന് തവണ മത്സരിച്ചവരെ മാറ്റിനിര്‍ത്തണം. തുടര്‍ച്ചയായി മത്സരിച്ചവര്‍ സ്വന്തം കുടുംബത്തിലുള്ളവരെ സ്ഥാനാര്‍ത്ഥികളാക്കുന്നത് അവസാനിപ്പിക്കണം. മഹിളാ കോണ്‍ഗ്രസ്, ദളിത് കോണ്‍ഗ്രസ് സംഘടനാ പ്രവര്‍ത്തകരെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി പരിഗണിക്കണമെന്നും കുഴല്‍നാടന്‍ ആവശ്യപ്പെട്ടു.

 

 

Latest