Connect with us

Covid19

2022വരെ ഇന്ത്യയില്‍ സാധാരണക്കാര്‍ക്ക് കൊവിഡ് വാക്‌സിന്‍ ലഭിക്കില്ല: എയിംസ് ഡയറക്ടര്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഒരു വര്‍ഷത്തിന് ശേഷം കൊവിഡ് വാക്‌സിന്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകുമെങ്കിലും സാധാരണക്കാര്‍ക്ക് ഇത് ലഭിക്കണമെങ്കില്‍ 2022വരെ കാത്തിരിക്കണമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. വലിയ ജനസഖ്യയുള്ള രാജ്യമാണ് നമ്മുടേത്. പനിക്കുള്ള വാക്‌സിന്‍ പോലെ ഇത് മാര്‍ക്കറ്റില്‍ സാധാരണക്കാര്‍ക്ക് ലഭിക്കണമെങ്കില്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ വേണ്ടിവരുമെന്നതാണ് വസ്തുത. ഇതിന് ശേഷം മാര്‍ക്കറ്റില്‍ സുലഭമായി ലഭിക്കും. വിശാലമായ രാജ്യത്തിന്റെ എല്ലായിടത്തും വാക്സിന്‍ എത്തിക്കുയെന്നത് വലിയ വെല്ലുവിളി നിറഞ്ഞതാണെന്നും കൊവിഡ് ടാസ്‌ക് ഫോഴ്സ് മാനേജ്മെന്റ് ഗ്രൂപ്പിലെ അംഗം കൂടിയായ രണ്‍ദീപ് ഗുലേറിയ ഒരു സ്വകാര്യ ചാനലിന് അനുനദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

പുതിയൊരു വാക്സിന്‍ കൂടി ഇനി കണ്ടു പിടിച്ചെന്നിരിക്കട്ടെ, ആദ്യത്തേതിനേക്കാള്‍ മികച്ചതാണിതെന്ന് എങ്ങനെ വിലയിരുത്തും? അതിനെ ഏത് സ്ഥാനത്ത് നിര്‍ത്തും? വാക്സിന്‍ നല്‍കുന്നതില്‍ പിന്നീട് എങ്ങനെ മാറ്റം വരുത്തും? വാക്സിന്‍ എ ആര്‍ക്കാണ് നല്‍കേണ്ടത്, വാക്സിന്‍ ബി ആര്‍ക്കാണ് നല്‍കേണ്ടത് എന്നത് സംബന്ധിച്ച് എന്ത് തീരുമാനമെടുക്കും? മുന്നോട്ട് പോകുമ്പോള്‍ ധാരാളം തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ട്,” അദ്ദേഹം പറഞ്ഞു. മാസ്‌കും മറ്റു പ്രതിരോധ മാര്‍ഗങ്ങളും തുടരണമെന്നും കൊവിഡ് പെട്ടെന്ന് അപ്രത്യക്ഷമാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest