Connect with us

Kerala

അഴിമതി നടത്തും; അന്വേഷിക്കരുത്- ഇതാണ് സര്‍ക്കാര്‍ നയമെന്ന് ചെന്നിത്തല

Published

|

Last Updated

കൊല്ലം |  ഏത് തരത്തിലുള്ള കൊള്ളയും തങ്ങള്‍ നടത്തും എന്നാല്‍ ആരും അന്വേഷിക്കരുതെന്നതാണ് സര്‍ക്കാര്‍ നയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയിലേക്ക് അന്വേഷണം എത്തുമോയെന്ന് സര്‍ക്കാറും പാര്‍ട്ടിയും ഭയക്കുന്നു. ഇതിനാല്‍ സ്വര്‍ണക്കടത്തിനും അഴിമതിക്കും മയക്കുമരുന്നിനും സി പി എം അംഗീകാരം നല്‍കിയിരിക്കുകയാണെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
വളരെ പരിതാപകരമായ അവസ്ഥയിലാണ് സി പി എം എത്തിച്ചേര്‍ന്നിട്ടുളളത്. അഴിമതിക്കും കൊളളക്കും കൂട്ടുനില്‍ക്കുന്ന പാര്‍ട്ടി കേന്ദ്ര ഏജന്‍സികള്‍ വികസന പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്നു എന്ന് ആരോപിക്കുന്നു.

എല്ലാ ഘട്ടത്തിലും അന്വേഷണത്തെ പ്രകീര്‍ത്തിക്കുകയും തന്നിലേക്ക് അന്വേഷണം എത്തുന്നു എന്ന് കണ്ടപ്പോള്‍ അന്വേഷണ ഏജന്‍സികളെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തതോടെ മുഖ്യമന്ത്രിയുടെ നിലപാട് എല്ലാവര്‍ക്കും ബോധ്യപ്പെട്ടു കഴിഞ്ഞു. സ്വര്‍ണക്കളളക്കടത്തിനെയും മയക്കുമരുന്നു കടത്തിനെയും കുറിച്ച് അന്വേഷിക്കുന്നത് ഏത് വികസനത്തെയാണ് അട്ടിമറിക്കുക.
ബിനീഷ് കോടിയേരി നടത്തിയ എല്ലാ ഇടപാടുകള്‍ക്കും ഭരണത്തിന്റെ തണല്‍ ഉണ്ടായിരുന്നു. പാര്‍ട്ടി സെക്രട്ടറിയുടെ തണലുണ്ടായിരുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.