Connect with us

National

കൊവിഡ് അടങ്ങിയാലുടന്‍ സി എ എ നടപ്പിലാക്കും: അമിത് ഷാ

Published

|

Last Updated

കൊല്‍ക്കത്ത | കൊവിഡ് അടങ്ങിയാലുടന്‍ പൗരത്വ ഭേദഗതി നിയമം (സി എ എ) നടപ്പിലാക്കുമെന്ന് വ്യക്തമാക്കി ആഭ്യന്തര മന്ത്രി അമിത് ഷാ. മുഴുവന്‍ അഭയാര്‍ഥികള്‍ക്കും പൗരത്വം നല്‍കുമെന്നും പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പ്രസംഗിക്കവെ അമിത് ഷാ പറഞ്ഞു. കൊവിഡ് വ്യാപിച്ചതിനെ തുടര്‍ന്നുള്ള താമസം മാത്രമാണ് പൗരത്വ ഭേദഗതി നടപ്പിലാക്കുന്ന വിഷയത്തിലുള്ളത്. അയല്‍ രാഷ്ട്രങ്ങളില്‍ മത വിവേചനത്തെ നേരിടുന്നവര്‍ക്കുള്ളതാണ് സി എ എ. എല്ലാവര്‍ക്കും പൗരത്വം നല്‍കുന്ന നിയമമാണ് അത്. എന്നാല്‍, ന്യൂനപക്ഷങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പറഞ്ഞാണ് പ്രതിപക്ഷം സി എ എയെ എതിര്‍ക്കുന്നത്. ഇത് കള്ളപ്രചാരണമാണെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പാര്‍ലിമെന്റിന്റെ ഇരു സഭകളും പാസാക്കിയ പൗരത്വ ഭേദഗതി നിയമം രാജ്യത്ത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.