Connect with us

Covid19

കൊവിഡ്; സഊദിയില്‍ 17 മരണം, 465 പേര്‍ക്ക് രോഗമുക്തി

Published

|

Last Updated

ദമാം | സഊദിയില്‍ കൊവിഡ് മരണ നിരക്കില്‍ ചെറിയ വര്‍ധന. 24 മണിക്കൂറിനിടെ 17 പേര്‍ മരിക്കുകയും 465 പേര്‍ രോഗമുക്തി നേടുകയും പുതുതായി 436 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മക്കയിലാണ് കൂടുതല്‍ പേര്‍ മരിച്ചത്- മൂന്ന്. ജിദ്ദ- 02, നജ്റാന്‍- 02, റിയാദ്- 01, ബുറൈദ- 01, ദമാം- 01, ഖമീസ് മുശൈത്ത്- 01, അല്‍-മുബറസ്- 01, അബഹ- 01, സകാക- 01, അബൂ അരീഷ്- 01, സബിയ- 01, അല്‍മജാരിദ- 01 എന്നിവിടങ്ങളില്‍ 17 കൊവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചതോടെ ആകെ മരണങ്ങളുടെ എണ്ണം 5,506 ആയി ഉയര്‍ന്നു.

24 മണിക്കൂറിനിടെ റിയാദ്- 69, മദീന- 68, മക്ക- 32, യാമ്പു- 25, ബുറൈദ- 22, അല്‍മഖ്വാ- 18, ഉനൈസ- 15, ഹുഫൂഫ്- 14, ജിദ്ദ- 11 തുടങ്ങിയ നഗരങ്ങളിലാണ് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 3,49,822 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 3,36,533 രോഗികള്‍ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരുടെ നിരക്ക് 96 ശതമാനം കവിഞ്ഞു. ചികിത്സയില്‍ കഴിയുന്ന 7,783 രോഗികളില്‍ 736 പേരുടെ നില ഗുരുതരമായി തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു

Latest