സ്വകാര്യ ബസ്സുകൾക്ക് 50 ശതമാനം നികുതി ഇളവ് അനുവദിച്ചു

Posted on: November 6, 2020 6:34 pm | Last updated: November 6, 2020 at 6:34 pm

തിരുവനന്തപുരം | സംസ്ഥാനത്തെ സ്റ്റേജ് കാര്യേജ് ബസ്സുകളുടെയും കോൺട്രാക്റ്റ് കാര്യേജ് ബസ്സുകളുടെയും ഒക്‌ടോബർ ഒന്നിന് തുടങ്ങിയ ക്വാർട്ടറിലെ വാഹന നികുതി അൻപത് ശതമാനം ഒഴിവാക്കി സർക്കാർ തീരുമാനമായതായി ഗതാഗത വകുപ്പ്മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു.

ബാക്കി വരുന്ന അൻപത് ശതമാനം നികുതി അടയ്ക്കുന്നതിനുളള സമയപരിധി സ്റ്റേജ് കാര്യേജുകൾക്ക് 2020 ഡിസംബർ 31 വരെയും കോൺട്രാക്റ്റ് കാര്യേജുകൾക്ക് 2020 നവംബർ 30 വരെയും നീട്ടി ഉത്തരവായിട്ടുണ്ട്.