Connect with us

Kerala

കൊവിഡ് സ്ഥിരീകരിച്ചു; സിഎം രവീന്ദ്രന്‍ ഇന്ന് ഇ ഡിക്ക് മുന്നില്‍ ഹാജരാകില്ല

Published

|

Last Updated

തിരുവനന്തപുരം |  മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്് മുമ്പാകെ ഹാജരാകില്ല. ഇദ്ദേഹക്കിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. വെള്ളിയാഴ്ച കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അദ്ദേഹത്തിന് നോട്ടീസ് നല്‍കിയിരുന്നു. അതിനിടയിലാണ് വ്യാഴാഴ്ച അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ അദ്ദേഹം ഇ ഡിക്ക് മുന്‍പില്‍ ഹാജരാകില്ല.

എം ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഐടി വകുപ്പിലെ ഇടപാടുകളുമായി ബന്ധപ്പെട്ടാണ് സി എം രവീന്ദ്രന് നോട്ടീസ് നല്‍കിയിരുന്നത്.എം ശിവശങ്കറിനെ കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് തന്നെ വിളിച്ചിട്ടുള്ളത് രവീന്ദ്രനാണെന്ന് സ്വപ്‌നയും മൊഴി നല്‍കിയിരുന്നു.

Latest