Connect with us

Kerala

ദീര്‍ഘകാലമായി പരിചയമുള്ളയാള്‍; സി എം രവീന്ദ്രനില്‍ പൂര്‍ണവിശ്വാസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനില്‍ പൂര്‍ണവിശ്വാസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ദീര്‍ഘകാലമായി പരിചയമുള്ളയാളാണ് രവീന്ദ്രന്‍. ഞങ്ങളുടെ പാര്‍ലിമെന്ററി പാര്‍ട്ടി ഓഫീസിലൊക്കെ ജോലി ചെയ്യുന്ന കാലം മുതലേയുള്ള പരിചയം. അന്വേഷണ ഏജന്‍സി വിളിപ്പിച്ചുവെന്നു കരുതി അദ്ദേഹത്തിനു മേല്‍ കുറ്റം ചാര്‍ത്തിക്കൊടുക്കേണ്ടതില്ല. രവീന്ദ്രന്റെ കാര്യത്തില്‍ പൂര്‍ണവിശ്വാസമുണ്ട്. അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതില്‍ സര്‍ക്കാരിനു യാതൊരു ആശങ്കയുമില്ല- മുഖ്യമന്ത്രി പറഞ്ഞു.

ചില മോഹങ്ങളുമായി നടക്കുന്ന ചിലരാണ് രവീന്ദ്രനെതിരെ പ്രവചനങ്ങള്‍ നടത്തുന്നതെന്നും അതില്‍ കവിഞ്ഞ് ഇതിലൊന്നുമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest