Connect with us

Covid19

ഭാരത് ബയോടെക് കൊവിഡ് വാക്‌സിന്‍ ഫെബ്രുവരിയോടെയെന്ന് ശാസ്ത്രജ്ഞര്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐ സി എം ആര്‍) സ്വകാര്യ കമ്പനിയായ ഭാരത് ബയോടെക്കും വികസിപ്പിക്കുന്ന കൊവിഡ് വാക്‌സിന്‍ ഫെബ്രുവരിയില്‍ തയ്യാറാകുമെന്ന് റിപ്പോര്‍ട്ട്. നേരത്തേ പ്രഖ്യാപിച്ചതിനേക്കാള്‍ ഒരു മാസം മുമ്പ് വാക്‌സിന്‍ ലഭ്യമാകും. അവസാനഘട്ട പരീക്ഷണം ആരംഭിച്ചിട്ടുണ്ട്.

ഇതുവരെയുള്ള പഠനമനുസരിച്ച് ഈ വാക്‌സിന്‍ സുരക്ഷിതവും കാര്യക്ഷമവും ആണെന്നാണ് കണ്ടെത്തിയത്. കൊവാക്‌സിന്‍ എന്നാണ് ഇതിന്റെ പേര്. മികച്ച കാര്യക്ഷമതയാണ് കൊവാക്‌സിന്‍ പ്രകടിപ്പിക്കുന്നതെന്ന് ഐ സി എം ആര്‍ ശാസ്ത്രജ്ഞന്‍ രജ്‌നികാന്ത് പറഞ്ഞു.

ഇന്ത്യയില്‍ നിര്‍മിച്ച ആദ്യ വാക്‌സിന്‍ ആണിത്. ഫെബ്രുവരിയില്‍ അല്ലെങ്കില്‍ മാര്‍ച്ചില്‍ വാക്‌സിന്‍ ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ അടുത്ത വര്‍ഷം രണ്ടാം പകുതിയിലേ കൊവാക്‌സിന്‍ എത്തൂ എന്നായിരുന്നു വാര്‍ത്തകളുണ്ടായിരുന്നത്.

---- facebook comment plugin here -----

Latest