Connect with us

Kozhikode

കേരള മുസ്‌ലിം ജമാഅത്ത്: മെമ്പർഷിപ്പ് ക്യാമ്പയിൻ ഊർജ്ജിതം

Published

|

Last Updated

കോഴിക്കോട് | “നന്മയുടെ പക്ഷത്ത് ചേർന്നു നിൽക്കാം” എന്ന പ്രമേയത്തിൽ കേരള മുസ്‌ലിം ജമാഅത്ത് നടത്തുന്ന മെമ്പർഷിപ്പ് ക്യാമ്പയിൻ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ജില്ല ആർ ഡി ചെയർമാൻ, ചീഫ്, നിരീക്ഷകൻ എന്നിവരുടെ സംയുക്ത യോഗം തീരുമാനിച്ചു. സംസ്ഥാന ആർ ഡി ചെയർമാൻ സി. മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സംയുക്ത ആർ ഡി ചെയർമാൻ വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി ഉദ്ഘാടനം ചെയ്തു.

ക്യാമ്പയിൻ പ്രവർത്തനങ്ങൾക്കാവശ്യമായ ഫോറങ്ങളും മറ്റും താഴെ ഘടകങ്ങളിലെത്തിച്ച് ആർ ഡി പരിശീലനം വിവിധ തട്ടുകളിൽ പൂർത്തിയാക്കി. ശേഷിക്കുന്നവ 2020 നവംബർ എഴിനകം പൂർത്തിയാക്കി, നവംബർ 13-ന്റെ മെമ്പർഷിപ്പ് ഡേ മുതൽ അംഗങ്ങളെ ചേർത്തു തുടങ്ങും
വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് കാന്തൽസൂപ്പി മദനി കാസർക്കോട്, ഹനീഫ് പാനൂർ കണ്ണൂർ, കെ.വി. തങ്ങൾ കോഴിക്കോട്, കെ എസ് മുഹമ്മദലി സഖാഫി വയനാട്, സലാം പന്തല്ലൂർ നീലഗിരി, ഊരകം അബ്ദുറഹ്മാൻ സഖാഫി മലപ്പുറം, എം.എസ് മുഹമ്മദ് തൃശൂർ, സയ്യിദ് ഹാശിം തങ്ങൾ എറണാകുളം, അബ്ദുറഷീദ് മുസ്‌ലിയാർ കോട്ടയം, എസ് നസീർ അലപ്പുഴ, അശ്‌റഫ് ഹാജി പത്തനംതിട്ട, മുഈനുദ്ദീൻ കൊല്ലം, മുഹമ്മദ് സിയാദ് തിരുവനന്തപുരം എന്നിവർ സംസാരിച്ചു. ജില്ല നിരീക്ഷകരും സംസ്ഥാന നേതാക്കളും പങ്കെടുത്ത യോഗത്തിൽ എൻ അലി അബ്ദുല്ല സ്വാഗതവും സി പി സൈതലവി നന്ദിയും പറഞ്ഞു.