Connect with us

National

ഗുജറാത്തില്‍ സ്‌ഫോടനത്തില്‍ ഗോഡൗണ്‍ തകര്‍ന്ന് ആറ് മരണം

Published

|

Last Updated

അഹമ്മദാബാദ്: ഗുജറാത്തില്‍ സ്‌ഫോടനത്തെത്തുടര്‍ന്ന് രാസവസ്തുക്കള്‍ സൂക്ഷിക്കുന്ന ഗോഡൗണ്‍ തകര്‍ന്ന് ആറുപേര്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കെട്ടിട അവശിഷ്ടങ്ങളില്‍ കുടുങ്ങിയ 14 പേരെ പുറത്തെത്തിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഗുജറാത്തിലെ പിരാന-പിപ്ലജ് റോഡിലാണ് സംഭവമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് റിപ്പോര്‍ട്ട് ചെയ്തു. പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടായ തീപിടുത്തത്തിലാണ് ഫാക്ടറി തകര്‍ന്നതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

പരിക്കേറ്റവരെ എല്‍ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് ചീഫ് ഫയര്‍ ഓഫിസര്‍ എംഎഫ് ദാസ്തൂര്‍ പറഞ്ഞു. രാവിലെ ഏകദേശം 11 മണിയോടെയാണ് സംഭവം. 26 ഫയര്‍ എന്‍ജിന്‍ വാഹനങ്ങള്‍ എത്തിയാണ് തീയണച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Latest