Connect with us

Covid19

കൊവിഡ് പ്രതിരോധത്തില്‍ ശുഭപ്രതീക്ഷ; തീവ്രശേഷിയുള്ള വാക്‌സിന്‍ വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍

Published

|

Last Updated

വാഷിംഗ്ടണ്‍ | ഉന്നത തോതിലുള്ള ആന്റിബോഡികള്‍ ഉത്പാദിപ്പിക്കുന്ന കൊവിഡ്- 19 വാക്‌സിന്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചു. മഹാമാരിക്കെതിരായ പ്രതിരോധത്തിന് പുതിയ ചികിത്സയിലേക്ക് നയിക്കുന്ന നേട്ടമാണിത്. മൃഗങ്ങളിലെ പരീക്ഷണങ്ങളിലാണ് ഈ വാക്‌സിന്‍ ഉന്നത തോതില്‍ ആന്റിബോഡികള്‍ വികസിപ്പിച്ചത്.

വാഷിംഗ്ടണ്‍ യൂനിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകരാണ് വാക്‌സിന്‍ വികസിപ്പിച്ചത്. കൊവിഡ് മുക്തരായവരുടെ ശരീരത്തില്‍ കാണപ്പെട്ടതിനേക്കാള്‍ ഉയര്‍ന്ന തോതിലുള്ള ആന്റിബോഡികളാണ് ഈ വാക്‌സിന്‍ നൽകിയ എലിയില്‍ കണ്ടത്. പത്ത് ഇരട്ടിയിലേറെ ആന്റിബോഡിയാണ് എലിയില്‍ വാക്‌സിന്‍ ഉത്പാദിപ്പിച്ചത്.

അതേസമയം, നല്‍കിയ ഡോസാകട്ടെ തുലോം കുറവുമായിരുന്നു. മാത്രമല്ല അതിശക്തമായ ബി സെല്‍ പ്രതിരോധ പ്രതികരണം കാണിച്ചു. അതായത് വാക്‌സിന്റെ ഫലം കുറേസമയത്തേക്ക് നിലനില്‍ക്കുമെന്നാണ് ഇത് കാണിക്കുന്നത്. സെല്‍ ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Latest