Connect with us

Ongoing News

വേല്‍മുരുഗന്റെ മൃതദേഹം കാണാന്‍ അനുവദിച്ചില്ല; സമരം നടത്തിയ ടി സിദ്ധീഖ് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു നീക്കി

Published

|

Last Updated

കോഴിക്കോട് | പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ വേല്‍മുരുകന്റെ മൃതദേഹം കാണാന്‍ കെ പി സി സി വൈസ് പ്രസിഡന്റ് ടി സിദ്ധീഖ് ഉള്‍പ്പെടെയുള്ള ഡി സി സി സംഘത്തെ പോലീസ് അനുവദിച്ചില്ല. ഇതേ തുടര്‍ന്ന് റോഡില്‍ കുത്തിയിരിപ്പു സമരം നടത്തിയ സിദ്ധീഖിനെയും സംഘത്തെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കോഴിക്കോട് എം പി. എം കെ രാഘവനും സ്ഥലത്തെത്തിയിരുന്നെങ്കിലും അദ്ദേഹത്തെയും മൃതദേഹം കാണാന്‍ അനുവദിച്ചില്ല. അതേസമയം, വേല്‍മുരുഗന്റെ മധുരയിലെ ബന്ധുക്കള്‍ക്ക് ആഭ്യന്തര വകുപ്പിന് നല്‍കിയ അപേക്ഷയെ തുടര്‍ന്ന് മൃതദേഹം കാണാന്‍ അനുമതി നല്‍കി.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തുന്ന കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിക്ക് മുമ്പിലാണ് സംഭവം. വന്‍ പോലീസ് സംഘം മോര്‍ച്ചറിക്ക് മുമ്പില്‍ കാവല്‍ നില്‍ക്കുകയും ഇവിടേക്കുള്ള റോഡുകളെല്ലാം ബാരിക്കേഡ് വച്ച് അടയ്ക്കുകയും ചെയ്തു. ടി സിദ്ദിഖടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ ബലം പ്രയോഗിച്ചാണ് നീക്കിയത്.