മൂന്ന് റഫേല്‍ വിമാനങ്ങള്‍ കൂടി ഇന്ന് ഇന്ത്യയിലെത്തും

Posted on: November 4, 2020 8:18 am | Last updated: November 4, 2020 at 12:21 pm

ന്യൂഡല്‍ഹി | വ്യാമസേനക്ക് കരുത്ത് പകര്‍ന്ന് മൂന്ന് റഫേല്‍ ജെറ്റ് വിമാനങ്ങള്‍ കൂടി ഇന്ന് ഇന്ത്യയിലെത്തും. വൈകീട്ട് ഹരിയാനയിലെ അംബാലെ വ്യോമതാവളത്തിലാണ് ഇവ എത്തിച്ചേരുക. ഇതോടെ വ്യോമസേനയുടെ ഭാഗമായ റഫേല്‍ ഫൈറ്റര്‍ ജറ്റുകളുടെ എണ്ണം എട്ടാകും.

കഴിഞ്ഞ ജൂലൈ 28ന് അഞ്ച് റഫേല്‍ വിമാനങ്ങള്‍ ഇന്ത്യയില്‍ എത്തിച്ചിരുന്നു. ഇവ സേനയുടെ ഭാഗമായിക്കഴിഞ്ഞു. ലഡാക്കിലെ പ്രശ്‌ന ബാധിത പ്രദേശങ്ങളിലാണ് ഈ ജെറ്റുകള്‍ വിന്യസിച്ചിരിക്കുന്നത്.

ഫ്രാന്‍സില്‍ നിന്ന് 36 വിമാനങ്ങള്‍ വാങ്ങാനാണ് ഇന്ത്യ കരാറിലോപ്പിട്ടിരിക്കുന്നത്. ഇതിന് ഏതാണ്ട് 59,000 കോടി രൂപ ചിലവ് വരും.