പ്രാദേശിക ദ്രാവിഡ പാര്‍ട്ടികളുമായാണ് സഖ്യത്തിന് ശ്രമിക്കുന്നതെന്ന് കമല്‍ ഹാസന്‍

Posted on: November 4, 2020 12:53 am | Last updated: November 4, 2020 at 10:07 am

ചെന്നൈ | പ്രാദേശിക ദ്രാവിഡ് പാര്‍ട്ടികളുമായാണ് സഖ്യത്തിന് ശ്രമിക്കുന്നതെന്നും ഡിഎംകെ, എഐഎഡിഎംകെ പാര്‍ട്ടികളുമായി സഖ്യത്തിനില്ലെന്ന് നടനും നേതാവുമായ കമല്‍ഹാസന്‍. മക്കള്‍ നീതി മയ്യം തമിഴ്നാട്ടിലെ മൂന്നാം മുന്നണിയാണ്. പ്രാദേശിക ദ്രാവിഡ പാര്‍ട്ടികളുമായാണ് സഖ്യനീക്കത്തിന് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കമല്‍ഹാസനെ യുപിഎ സഖ്യത്തിലേക്ക് കോണ്‍ഗ്രസ് ക്ഷണിച്ചിരുന്നു. അടുത്ത വര്‍ഷം തമിഴ്നാട്ടില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് കമല്‍ഹാസന്റെ പാര്‍ട്ടിക്ക് നിര്‍ണായകമായിരിക്കും

അതേസമയം, രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം അനിശ്ചിതത്വത്തിലാണ്. കഴിഞ്ഞ ദിവസം ആര്‍എസ്എസ് നേതാവ് എസ് ഗുരുമൂര്‍ത്തിയുമായി രജനീകാന്ത് കൂടിക്കാഴ്ച നടത്തിയത് ചര്‍ച്ചയായിരുന്നു.