Connect with us

International

അമേരിക്കയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു; ട്രംപോ ബൈഡനോ?

Published

|

Last Updated

വാഷിംഗ്ടണ്‍ ഡിസി |  അമേരിക്ക അടുത്ത നാലു വര്‍ഷം അമേരിക്ക ആരു ഭരിക്കുമെന്നറിയാന്‍ ഇനി മണിക്കൂറുകളുടെ ദൈര്‍ഘ്യം മാത്രം. ചൊവ്വാഴ്ച ഇന്ത്യന്‍ സമയം ഉച്ചക്ക് മൂന്നരയോടെ അമേരിക്കിയില്‍ വോട്ടെടുപ്പ് ആരംഭിച്ചത്. ബുധനാഴ്ച രാവിലെയോടെ അമ്പത് സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് പൂര്‍ത്തിയാകും.

യുഎസ് പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ ഡോണള്‍ഡ് ട്രംപും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായ ജോ ബൈഡനും തമ്മിലാണ് പോരാട്ടം. ബൈഡനു മുന്‍തൂക്കമുണ്ടെന്നു ചില സര്‍വേകള്‍ പ്രവചിക്കുന്നു. മൈക്ക് പെന്‍സ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും ഇന്ത്യന്‍ വംശജ കമല ഹാരിസ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളാണ്.

ഏര്‍ളി വോട്ടിംഗില്‍ 9.3 കോടി വോട്ടര്‍മാര്‍ ഇതുവരെ വോട്ട് ചെയ്തു. പൊതുവോട്ടെടുപ്പില്‍ ജയിക്കുന്ന പ്രതിനിധികള്‍ ചേര്‍ന്ന ഇലക്ടറല്‍ കോളജ് പിന്നീട് വോട്ടെടുപ്പിലൂടെ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുക്കും. 538 അംഗ ഇലക്ടറല്‍ കോളജില്‍ ജയിക്കാന്‍ വേണ്ടത് 270 വോട്ടാണ്.

സെനറ്റിലെ മൂന്നിലൊന്ന് സീറ്റുകള്‍, ജനപ്രതിനിധി സഭയിലെ 435 സീറ്റുകള്‍, സംസ്ഥാന നിയമസഭകള്‍ എന്നിവയിലേക്കടക്കമുള്ള തെരഞ്ഞെടുപ്പുകളും നടക്കുന്നുണ്ട്.