ചൈനയിലെ ടിയാൻജിനിൽ റെയിൽവേ പാലം തകർന്ന്  എട്ട് പേർ മരിച്ചു

Posted on: November 3, 2020 7:38 am | Last updated: November 3, 2020 at 7:38 am

ടിയാൻജിൻ | വടക്കൻ ചൈനയിലെ ടിയാൻജിനിൽ റെയിൽവേ പാലം തകർന്ന്  എട്ട് പേർ മരിച്ചു. ടിയാൻജിനിലെ ബിൻഹായ് ന്യൂ ഏരിയയിലെ 30 മീറ്ററിലധികം നീളമുള്ള പാലത്തിൽ  അറ്റകുറ്റപ്പണി നടക്കുന്ന സമയത്താണ് അപകടം നടന്നത്. നാൻ‌ഹുവാൻ റെയിൽ‌വേയുടെ ഭാഗമായ ബിൻ‌ഹായ്  നദിക്ക് മുകളിലൂടെ  കടന്ന് പോകുന്ന പാലമാണ് തകർന്നത്.

അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് ടിയാൻജിൻ പ്രവിശ്യ അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.