Connect with us

Kerala

ബിനീഷ് കോടിയേരി അഞ്ച് കോടിയിലധികം രൂപ അനൂപിന് കൈമാറി; ഗുരുതര ആരോപണവുമായി ഇ ഡി

Published

|

Last Updated

ബെംഗളൂരു |  ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരേ ഗുരുതര ആരോപണവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). 2012 മുതല്‍ 2019 വരെ വിവിധ അക്കൗണ്ടുകളിലൂടെ ബിനീഷ് അഞ്ച് കോടിയിലധികം രൂപ അനൂപിന് കൈമാറിയെന്നാണ് ഇ ഡിയുടെ റിപ്പോര്‍ട്ട്. ഈ തുക സമാഹരിച്ചത് മയക്കുമരുന്ന് ഇടപാടുകളിലൂടെയാണെന്നും ഇ ഡി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ബിനീഷ് ലഹരിമരുന്ന് ഉപയോഗിച്ചെന്നും കച്ചവടം നടത്തിയെന്ന് മൊഴികളുണ്ട്. ബിനീഷിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ആദായ നികുതി രേഖകളില്‍ പൊരുത്തക്കേടുണ്ട്. ഈ കമ്പനികളെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദുബൈയില്‍ ബിനീഷ് പ്രതിയായ ബേങ്ക് തട്ടിപ്പ് കേസിനെ കുറിച്ചും അന്വേഷിക്കണം. സ്വര്‍ണക്കടത്ത് കേസില്‍ പ്രതി ചേര്‍ത്ത അബ്ദുള്‍ ലത്തീഫ് ബിനീഷിന്റെ ബിനാമിയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

---- facebook comment plugin here -----

Latest