Connect with us

Kerala

ബിജു രമേശിന്റെ വെളിപ്പെടുത്തല്‍; അന്വേഷണ പരാതിയില്‍ എന്ത് നടപടിയെടുത്തുവെന്ന് കോടതി

Published

|

Last Updated

തിരുവനന്തപുരം |  കോണ്‍ഗ്രസ് നേതാക്കള്‍ പണം വാങ്ങിയതായുള്ള ബാറുടമ ബിജു രമേശിന്റെ വെളിപ്പെടുത്തലില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഡയറക്ടര്‍ക്ക് നല്‍കിയ പരാതികളില്‍ എന്തുനടപടി സ്വീകരിച്ചെന്ന് അറിയിക്കണമെന്ന് കോടതി. ബാര്‍ കോഴ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിര്‍ദ്ദേശം.

ബാര്‍ ലൈസന്‍സ് ഫീസ് കുറക്കാനായി ബാറുടമകള്‍ പിരിച്ച പണം നേരത്തെ കെ പി സി സി പ്രസിന്റായിരുന്ന രമേശ് ചെന്നിത്തല, മുന്‍ മന്ത്രിമാരായ കെ ബാബു, വി എസ് ശിവകുമാര്‍ എന്നിവര്‍ക്ക് നല്‍കിയെന്ന വെളിപ്പെടുത്തലില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് പരാതി. സി പ ിഐ ജില്ലാ കമ്മിറ്റി അംഗം പി കെ രാജുവാണ് പരാതി നല്‍കിയത്. ഇതേ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഡയറക്ടക്ക് മുന്നില്‍ മറ്റ് പരാതികള്‍ കൂടി ലഭിച്ചിട്ടുണ്ട്.

 

 

---- facebook comment plugin here -----