Connect with us

Kerala

പെരിഞ്ചാംകുട്ടിയില്‍ ആദിവാസികളുടെ കുടില്‍കെട്ടി സമരം

Published

|

Last Updated

ഇടുക്കി | നേരത്തെ കുടിയൊഴിപ്പിച്ചവര്‍ക്ക് ഭൂമി നല്‍കിയില്ലെന്ന് രോപിച്ച് ഇടുക്കി പെരിഞ്ചാംകുട്ടിയില്‍ വീണ്ടും ആദിവാസി കുടുംബങ്ങള്‍ കുടില്‍കെട്ടി സമരം ആരംഭിച്ചു. സമരക്കാരെ വനംവകുപ്പ് അറസ്റ്റ് ചെയ്ത് നീക്കി. ആദിവാസി ഭൂമി അവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പെരിഞ്ചാംകുട്ടി തേക്ക് മുള പ്ലാന്റേഷനിലാണ് പുലര്‍ച്ചെ സമരം തുടങ്ങിത്. ഒമ്പത് ആദിവാസി കുടുംബങ്ങളാണ് സമരത്തിന് എത്തിയത്. ഇവരെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

2012ല്‍ വനഭൂമിയെന്ന് പറഞ്ഞ് കുടിയൊഴിപ്പിക്കപ്പെട്ട 210 കുടുംബങ്ങളില്‍പ്പെട്ടവരാണിവര്‍. അന്ന് ആറ് കൊല്ലം കലക്ട്രേറ്റിന് മുന്നില്‍ സമരം കിടന്നപ്പോള്‍ പകരം ഭൂമി നല്‍കാമെന്ന് പ്രശ്‌നം തീര്‍ക്കുകയായിരുന്നു. എന്നാല്‍ ഇതുവരെയായിട്ടും ഭൂമി നല്‍കിയില്ലെന്ന് ഇവര്‍ പറയുന്നു.

 

 

---- facebook comment plugin here -----

Latest