പെരിയ ഇരട്ടക്കൊലക്കേസ്: സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് സി ബി ഐ സുപ്രീം കോടതിയില്‍

Posted on: November 2, 2020 12:43 pm | Last updated: November 2, 2020 at 4:50 pm

ന്യൂഡല്‍ഹി | പെരിയ ഇരട്ടക്കൊലക്കേസില്‍ സി ബി ഐ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വിവരങ്ങള്‍ നല്‍കുന്നില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ക്കായി പല തവണ കത്ത് നല്‍കിയിട്ടും പോലീസിന്റെ ഭാഗത്തു നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ലെന്ന് സി ബി ഐ പറയുന്നു. സീല്‍വെച്ച കവറിലാണ് വിവരങ്ങള്‍ കൈമാറിയത്. കേസ് സുപ്രീം കോടതി നാളെ പരിഗണിക്കും.

കേസുമായി ബന്ധപ്പെട്ട രേഖകള്‍ സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന് സിബിഐ നേരത്തെയും സുപ്രീം കോടതിയെ അറിയിച്ചിരുന്നു. സര്‍ക്കാര്‍ സഹകരിക്കുന്നില്ലെങ്കിലും അന്വേഷണവുമായി മുന്നോട്ടുപോവുമെന്നും നിരവധി പേരുടെ ഫോണ്‍ വിവരങ്ങള്‍ ശേഖരിച്ചതായും സി ബി ഐ വൃത്തങ്ങള്‍ അറിയിച്ചു.