Kerala
നടിയെ ആക്രമിച്ച കേസ്; വിചാരണ വെള്ളിയാഴ്ച വരെ നിര്‍ത്തിവച്ച് ഹൈക്കോടതി ഉത്തരവ്

കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ ഈമാസം ആറു വരെ വിചാരണ നിര്‍ത്തിവച്ച് ഹൈക്കോടതി ഉത്തരവ്. വിചാരണക്കോടതി മാറ്റണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം വെള്ളിയാഴ്ച പരിഗണിക്കും.കേസില്‍ വിചാരണ കോടതിക്കെതിരെ ഗുരുതര ആരോപണവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട പല പ്രധാനപ്പെട്ട രേഖകളും പ്രോസിക്യൂഷന്‍ അറിയാതെ പ്രതിഭാഗത്തിന് നല്‍കിയെന്നാണ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ഉന്നയിച്ചിട്ടുള്ള പ്രധാന ആരോപണം.
ഇരയുടെ മൊഴി രേഖപ്പെടുത്തുന്നതില്‍ വിചാരണ കോടതിക്ക് വീഴ്ച സംഭവിച്ചതായി വ്യക്തമാക്കി. പ്രോസിക്യൂഷന്‍ സാക്ഷികളുടെയും നടി മഞ്ജു വാര്യരുടെയും മൊഴി രേഖപ്പെടുത്തിയില്ല. മകളെ ഉപയോഗിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് മഞ്ജു വാര്യര്‍ മൊഴി നല്‍കിയിരുന്നു. നടിയെ വകവരുത്തുമെന്ന് ദിലീപ് പറഞ്ഞതായി നടി, ഭാമയോടു പറഞ്ഞതായും മൊഴിയുണ്ടായിരുന്നു. ഇത് കേട്ടറിവു മാത്രമാണെന്നാണ്
കോടതി പറഞ്ഞതെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.