മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു ഡി എഫ് ഇന്ന് വഞ്ചനാ ദിനം ആചരിക്കും

Posted on: November 1, 2020 8:31 am | Last updated: November 1, 2020 at 8:31 am

തിരുവനന്തപുരം |  കേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യു ഡി എഫും ബി ജെ പിയും ഇന്ന് വിത്യസ്ത സമര പരിപാടികള്‍ നടത്തും. വഞ്ചനാദിനാചരണത്തിന്റെ ഭാഗമായി വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് യു ഡി എഫ് സത്യാഗ്രഹം നടത്തും. ഓരോ വാര്‍ഡിലും പത്ത് പേര്‍ പങ്കെടുക്കുന്ന സത്യാഗ്രഹമാണ് നടക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനുമുന്നില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വഹിക്കും. വിവിധ ജില്ലാ ആസ്ഥാനങ്ങളില്‍ യു ഡി എഫ് നേതാക്കള്‍ നേതൃത്വം നല്‍കും.

ബി ജെ പി ഇന്ന് സംസ്ഥാനത്ത് സമര ശൃംഖലയുമായാണ് പ്രതിഷേധിക്കുന്നത്. രാവിലെ 11 മണിക്ക് മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ ദേശീയ പാതയിലും ,സംസ്ഥാന പാതകളിലുമായിരിക്കും സമരം. കൊവിഡ് മാനദണ്ഡം പാലിച്ച് 50 മീറ്റര്‍ അകലത്തില്‍ അഞ്ച് പേരാണ് ശൃംഖലയില്‍ പങ്കെടുക്കുക.