Connect with us

International

അമേരിക്കയില്‍ ഇതിനകം വോട്ട് രേഖപ്പെടുത്തിയത് ഒമ്പത് കോടിയോളം പേര്‍

Published

|

Last Updated

ന്യൂയോര്‍ക്ക് | ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയെ ഇനി ആര് നയിക്കുമെന്ന് അറിയാനുള്ള പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഇനി രണ്ട് നാള്‍. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും നിലവിലെ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാാര്‍ഥി ജോ ബൈഡനും തമ്മിലുള്ള കടുത്ത പോരാട്ടമാണ് ഇത്തവണ നടക്കുന്നത്. തിരഞ്ഞെടുപ്പിന് രണ്ടുനാള്‍ ബാക്കി നില്‍ക്കെ എട്ടു കോടി 90 ലക്ഷത്തിലധികം പേര്‍ മുന്‍കൂറായി വോട്ട് ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. മുന്‍കൂര്‍ വോട്ടിന് നേരത്തെ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും രാജ്യത്തെ രൂക്ഷ കൊവിഡ് സാഹചര്യം മുന്‍നിര്‍ത്തിയാണ് ഇത്തവണ കൂടുതല്‍ എളുപ്പമാക്കിയത്. ഇന്നും കൂടുതല്‍ പേര്‍ വോട്ട് രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്.

മുന്‍കൂര്‍ വോട്ടുകള്‍ പൊതുവേ ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമാണെന്നാണ് അന്താരാഷ്ട്ര മാധ്യമമായ ബി ബി സി ഉള്‍പ്പെടെ വിലയിരുത്തുന്നത്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ മാറുമെന്ന് റിപ്പബ്ലിക്കന്‍സ് പറയുന്നു. കൊവിഡ് മൂലം ഇത്തവണ പോസ്റ്റല്‍ വോട്ടുകള്‍ ഏറിയതിനാല്‍ തിരഞ്ഞെടുപ്പ് ഫലം വരുന്നത് വൈകിയേക്കും.

 

---- facebook comment plugin here -----

Latest