എം എം ലോറന്‍സിന്റെ മകന്‍ ബി ജെ പിയില്‍ ചേര്‍ന്നു

Posted on: October 31, 2020 5:07 pm | Last updated: October 31, 2020 at 5:07 pm

കൊച്ചി മുതിര്‍ന്ന സി പി എം നേതാവ് എം എം ലോറന്‍സിന്റെ മകന്‍ അഡ്വ. ഏബ്രഹാം ലോറന്‍സ് ബി ജെ പിയില്‍ ചേര്‍ന്നു. എറാകുളം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ അദ്ദേഹത്തെ ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് എ എന്‍ രാധാകൃഷ്ണന്‍ പൊന്നാട അണിയിച്ച് സ്വീകരിച്ചു. പാര്‍ട്ടി മെമ്പര്‍ഷിപ്പ് ദേശീയ അധ്യക്ഷന്‍ ഓണ്‍ലൈന്‍ വഴി നല്‍കുമെന്ന് എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

താന്‍ സി പി എം അംഗമായിരുന്നെന്നാണ് എബ്രഹാം ലോറന്‍സ് അവകാശപ്പെടുന്നത്. എന്നാല്‍ സി പി എമ്മിന്റെ ഏത് ഘടകത്തിലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.