മികച്ച ഭരണം: കേരളത്തെ പുകഴ്ത്തിയും യു പിയെ പരിഹസിച്ചും പ്രശാന്ത് ഭൂഷണ്‍

Posted on: October 31, 2020 1:45 pm | Last updated: October 31, 2020 at 2:28 pm

ന്യൂഡല്‍ഹി | ഇന്ത്യയിലെ മികച്ച ഭരണമുള്ള സംസ്ഥാാനമായി തിരഞ്ഞെടുക്കപ്പെട്ട കേരളത്തെ പ്രശംസിച്ചും മോശം സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടതില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാറിനെ പരിഹസിച്ചും അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍ രംഗത്ത്. കേരളത്തിന് ലഭിച്ച അംഗീകാരം സംബന്ധി വാര്‍ത്തക്കൊപ്പം രാമരാജ്യം യെമരാജ്യം എന്നായിരുന്നു പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്. വാര്‍ത്തക്കൊപ്പം കായല്‍ ടൂറിസത്തിന്റെ ഒരു ഫോട്ടോയും അദ്ദേഹം പങ്കുവെച്ചിരുന്നു.

ഐ എസ് ആര്‍ ഒ മുന്‍ മേധാവി ഡോ.കസ്തുരി രംഗന്‍ അധ്യക്ഷനായ പബ്ലിക് അഫയേഴ്‌സ് സെന്റര്‍ തയ്യാറാക്കിയ പബ്ലിക് അഫയേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരമാണ് ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങളിലെ മികച്ച ഭരണമുള്ള സംസ്ഥനമെന്ന പദവി കേരളത്തിന് ലഭിച്ചത്. തമിഴ്‌നാടാണ് തൊട്ടുപിറകില്‍. ഏറ്റവും മോശം ഭരണമുള്ള സംസ്ഥാനം ഉത്തര്‍പ്രദേശ് ആണ്. ചെറിയ സംസ്ഥാനങ്ങളില്‍ ഗോവയായിരുന്നു ഒന്നാം സ്ഥാനത്ത്.