ഇടുക്കിയില്‍ പിതൃസഹോദരന്റെ ക്രൂരമര്‍ദനത്തില്‍ അഞ്ച് വയസുകാരന് ഗുരുതരപരുക്ക്

Posted on: October 31, 2020 12:15 pm | Last updated: October 31, 2020 at 4:40 pm

ഇടുക്കി | ഇടുക്കിയില്‍ ആസാം സ്വദേശിയായ അഞ്ച് വയസുകാരന് ക്രൂരമര്‍ദനം.മര്‍ദനത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കുട്ടി ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഉണ്ടപ്ലാവിലാണ് അതിക്രൂര സംഭവം നടന്നത്്. കുട്ടിയുടെ അച്ഛന്റെ സഹോദരനാണ് മര്‍ദിച്ചത്. കുട്ടിയെ നിലത്തടിക്കുന്നതുപോലെയുള്ള മര്‍ദനമാണ് നടന്നത്. അതിക്രമത്തില്‍

കുട്ടിയുടെ തലയോട്ടിക്ക് പൊട്ടലും ആന്തരികരക്തസ്രാവവുമുണ്ട്. അതേ സമയം അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാല്‍ കുട്ടി ഇപ്പോഴും ഐസിയുവില്‍ തുടരുകയാണ്.

കുട്ടിയുടെ അച്ഛന്റെ സഹോദരനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.ഇയാള്‍ക്കെതിരെ വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തുമെന്നാണ് അറിയുന്നത്.