ഉപ്പുതുറയില്‍ തോട്ടം തൊഴിലാളികളുമായി പോയ ജീപ്പ് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു; ഒന്‍പത് പേര്‍ക്ക് പരുക്ക്

Posted on: October 31, 2020 11:02 am | Last updated: October 31, 2020 at 1:18 pm

ഇടുക്കി |  ഉപ്പുതറയില്‍ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു.സംഭവത്തില്‍ ഒന്‍പത് പേര്‍ക്കു പരുക്കേറ്റു. തോട്ടം തൊഴിലാളികളുമായി പോയ ജീപ്പ് മറിഞ്ഞാണ് അപകടമുണ്ടായത്. പുളംങ്കട്ട സ്വദേശി സ്റ്റാലിന്‍ നാസറാണ് മരിച്ചത്.

വാഗമണ്‍ കോട്ടമലയില്‍ നിന്നും തോട്ടം തൊഴിലാളികളുമായി പുളിങ്കട്ടയിലേക്ക്പോയ ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരുക്കേറ്റ തൊഴിലാളികളെ ഉപ്പുതറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.