രാജ്യത്ത് കൊവിഡ്ബാധിതരുടെ എണ്ണം 81 ലക്ഷത്തിലേക്ക്

Posted on: October 31, 2020 7:54 am | Last updated: October 31, 2020 at 11:11 am

ന്യൂഡല്‍ഹി |  രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് 81 ലക്ഷം കടക്കും. പ്രതിദിന രോഗികളുടെ കണക്ക് അര ലക്ഷത്തില്‍ താഴെയായി തുടരുകയാണ്. മഹാരാഷ്ട്രയില്‍ 6190 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 127 മരിച്ചു. 8241 പേര്‍ കൂടി രോഗം ഭേദമായതോടെ ആകെ രോഗമുക്തരുടെ എണ്ണം 15 ലക്ഷം കടന്നു.

ഡല്‍ഹിയില്‍ രോഗവ്യാപനം വീണ്ടും രൂക്ഷമാവുകയാണ്. 24 മണിക്കൂറിനിടെ 5891 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ 3589 ഉം ,പശ്ചിമബംഗാള്‍ 3,979 ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശില്‍ 24 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 7000 കടന്നു. രാജ്യത്ത് രോഗം ഭേദമായവരുടെ എണ്ണം 74 ലക്ഷത്തിന് അടുത്തെത്തി.