എറണാകുളത്ത് സവാള ലോഡുമായി ലോറി ഡ്രൈവറെ കാണാനില്ലെന്ന് പരാതി

Posted on: October 31, 2020 7:13 am | Last updated: October 31, 2020 at 11:12 am

എറണാകുളം |  പച്ചക്കറി മൊത്തവ്യാപാരിയുടെ സവാള ലോഡുമായി ലോറി ഡ്രൈവറെ കാണാനില്ലെന്ന് പരാതി. എറണാകുളം മാര്‍ക്കറ്റിലെ അലി മുഹമ്മദ് സിയാദെന്ന വ്യാപാരിയാണ് ഇരുപത്തിരണ്ട് ലക്ഷം രൂപയുടെ ലോഡ് നഷ്ടപ്പെട്ടെന്ന് എറണാകുളം സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കിയത്.

മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍നിന്ന് കഴിഞ്ഞ ഞായറാഴ്ച്ച കയറ്റിവിട്ട ഇരുപത്തിയഞ്ച് ടണ്‍ സവാളയാണ് നഷ്ടപ്പെട്ടത്. ലോറി ഡ്രൈവറുടെ നമ്പറില്‍ ബന്ധപ്പെട്ടിട്ടും മറുപടി കിട്ടിയില്ല. ലോഡ് മറിച്ചു വിറ്റതാകാമെന്നാണ് വ്യാപാരികള്‍ പറയുന്നത്.