ബിനീഷ് കോടിയേരിയെ ഇന്ന് ചോദ്യം ചെയ്തത് 12 മണിക്കൂര്‍

Posted on: October 30, 2020 11:25 pm | Last updated: October 31, 2020 at 7:44 am

ബെംഗളൂരു | ബെംഗളൂരു മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കസ്റ്റഡിയിലെടുത്ത ബിനീഷ് കോടിയേരിയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. 12 മണിക്കൂറാണ് ഇന്ന് ബിനീഷിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ നാളെയും തുടരുമെന്നാണ് അറിയുന്നത്. ഇന്നലെ കസ്റ്റഡിയിലെടുത്ത ബിനീഷിന്റെ മൊബൈല്‍ ഫോണ്‍ ഇ ഡി പരിശോധിച്ചു വരികയാണ്. സാമൂഹിക മാധ്യമ അക്കൗണ്ടുകളും പരിശോധിക്കുമെന്നാണ് സൂചന.

അതിനിടെ, അഭിഭാഷകരും സഹോദരന്‍ ബിനോയ് കോടിയേരിയും ബിനീഷിനെ കാണാനെത്തിയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. മയക്കുമരുന്ന് കേസില്‍ ബിനീഷിനെതിരെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍ സി ബി)യും കേസെടുക്കുമെന്നാണ് വിവരം. ഇ ഡി ചോദ്യം ചെയ്യലിന് ശേഷം എന്‍ സി ബി കസ്റ്റഡി അപേക്ഷ നല്‍കും.