Connect with us

Kerala

മുളക് സ്പ്രേ ആക്രമണം; നാലു യുവാക്കള്‍ അറസ്റ്റില്‍

Published

|

Last Updated

തിരുവല്ല | തിരുവല്ല നഗരത്തിലും ചങ്ങനാശ്ശേരി, മല്ലപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലും മുളക് സ്പ്രേ അടിച്ച് ആക്രമണം നടത്തിയ സംഭവത്തില്‍ നാലു പേര്‍ അറസ്റ്റില്‍. കുറ്റപ്പുഴ പുന്നക്കുന്നം ആറ്റുമാലില്‍ സുജുകുമാര്‍ (22), മണിമല കുളത്തുങ്കല്‍ കിഴക്കേപ്പുറം വീട്ടില്‍ പ്രിജിത്ത് പി നായര്‍ (27), കാട്ടൂക്കര താഴ്ചയില്‍ രാഹുല്‍ മനോജ് (കൊയിലാണ്ടി രാഹുല്‍-25), ചെങ്ങന്നൂര്‍ പാണ്ടനാട് കൂട്ടുമാന്ത്ര ശ്രുധീഷ് (25) എന്നിവരാണ് അറസ്റ്റിലായത്. ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ ചക്കുളത്തുകാവിനടുത്തു നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.

എസ് ഐ. എ അനീസിന്റെ നേതൃത്വത്തില്‍ എ എസ് ഐ. കെ എന്‍ അനില്‍, സി പി ഒമാരായ എം എസ് മനോജ് കുമാര്‍, വി എസ് വിഷ്ണുദേവ്, രഞ്ജിത് രമണന്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Latest