തുര്‍ക്കിയിലും ഗ്രീസിലും വന്‍ ഭൂചലനം; നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി

Posted on: October 30, 2020 7:36 pm | Last updated: October 30, 2020 at 7:36 pm

ഇസ്തംബൂള്‍ | തുര്‍ക്കിയിലും ഗ്രീസിലും വന്‍ ഭൂകമ്പം. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. തുര്‍ക്കിയുടെ ഈജിയന്‍ തീരത്തും വടക്കന്‍ ഗ്രീക്ക് ദ്വീപിലുമാണ് ഭൂകമ്പമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.9 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.

ഇസ്മീര്‍ നഗരത്തിലുണ്ടായ ഭൂകമ്പത്തില്‍ 20 കെട്ടിടങ്ങള്‍ തകര്‍ന്നു. സാമോസ് തുറമുഖത്ത് സുനാമിത്തിരകളുയര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ആള്‍പായമുള്ളതായി റിപ്പോര്‍ട്ടുകളില്ല.