ബിനീഷ് കോടിയേരിക്കെതിരെയുള്ളത് ലഹരി മരുന്ന് കേസ് അല്ല; അറസ്റ്റ് സര്‍ക്കാറിനെ ബാധിക്കില്ല: കാനം

Posted on: October 30, 2020 12:13 pm | Last updated: October 30, 2020 at 6:48 pm

തിരുവനന്തപുരം |  കേന്ദ്ര സര്‍ക്കാര്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ .ബിനീഷ് കോടിയേരിക്കെതിരെയുള്ളത് ലഹരിമരുന്ന് കേസ് അല്ല. അറസ്റ്റ് സര്‍ക്കാരിനെ ബാധിക്കില്ലെന്നും കാനം പ്രതികരിച്ചു.

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാരിനെ തകര്‍ക്കാനാണ് ശ്രമം നടക്കുന്നതെന്നും കാനം ആരോപിച്ചു. ബിനീഷ് വിഷയത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ബിനീഷ് സര്‍ക്കാരിന്റെ ഭാഗമല്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.