ആന്ധ്രയില്‍ വാന്‍ മറിഞ്ഞ് ആറ് മരണം: ഒമ്പത് പേര്‍ക്ക് പരുക്ക്

Posted on: October 30, 2020 9:01 am | Last updated: October 30, 2020 at 9:01 am

ഈസ്റ്റ് ഗോദാവരി |  ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ വാന്‍ മറിഞ്ഞ് ആറ് പേര്‍ മരിച്ചു. മരിച്ചവരില്‍ ഏറെയും കുടുംബത്തില്‍പ്പെട്ടവരാണ്. ഒമ്പതോളം പേര്‍ക്ക് പരുക്കേറ്റു.

ഈസ്റ്റ് ഗോദാവരിയിലെ തന്തികൊണ്ട ഗ്രാമത്തിന് സമീപം വ്യാഴാഴ്ച രാത്രിയാണ് സംഭവം. വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ 15 അംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരെ സമീപമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.